വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വിനോദ സഞ്ചാര കേന്ദ്രങ്ങൾ

നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടല്‍ത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള  വൈപ്പിൻ ദ്വീപിന്റെ ഭാ​ഗമാണ്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്‍ത്തീരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ. ഭാ​ഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം. അടുത്ത കാലത്താണ് ചെറായിയിൽ ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം തുടങ്ങിയത്. അതോടെ ഇങ്ങോട്ടുളള സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.